san

പെരുമ്പാവൂർ : വാഴക്കുളം പഞ്ചായത്ത് അഞ്ചാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് ടൈൽ വിരിച്ച് നവീകരിച്ച ഇന്ദിരാഗാന്ധി റോഡ് ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എം അബ്ദുൾഅസീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജിത നൗഷാദ്, ഷെമീർ തുകലിൽ, വാർഡ് അംഗം അഷറഫ് ചീരേക്കാട്ടിൽ, എം.പി സെയ്തുമുഹമ്മദ്, എം.കെ സുലൈമാൻ കുഞ്ഞ്, എം.എസ്. റഫീഖ്, എം.ബി. റസ്സാഖ്, മീരാൻ കണ്ണേമ്പിള്ളി, പരീക്കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.