മുവാറ്റുപുഴ: പൊതുപണിമുടക്കിന്റെ പ്രചരണാർത്ഥം എ.ഐ.ടി.യു.സി മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമര ഐക്യദാർഡ്യ ദീപസംഗമം മുവാറ്റുപുഴ എ.ഐ.റ്റി.യു.സി. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സി. പി. ഐ. ജില്ലാ കമ്മിറ്റി അംഗം പി.കെ. ബാബുരാജ്, നേതാക്കലായ പോൾപൂമറ്റം, സീന ബോസ്, എൻ.കെ. പുഷ്പ,വി.കെ. മണി, പി.വി. ജോയി, കെ.ബി. നിസാർ, കെ.പി. അലിക്കുഞ്ഞ്, റഫീക്ക് അലിയാർ, സി.എ.ഇക്ബാൽ, കെ.എ.അബ്ദുള്ള അസീസ് ,ബിബിൻ തട്ടാഴത്ത്, സന്തോഷ് കെ.കെ. മനോജ് ടി.വി എന്നിവർ സംസാരിച്ചു.