കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ പുതുതായി വരുന്ന മത്സ്യക്കൃഷി വികസന കേന്ദ്രത്തിന്റെ ഭാഗമായി ചെങ്ങൻ ചിറ നവീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ പദ്ധതിയുടെ ഉദ്‌ഘാടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുരിയാക്കോസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിജി പ്രകാശ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്മിത അനിൽകുമാർ, മെമ്പർമാരായ കുര്യൻ പോൾ, ലിജു അനസ്, ഫെബിൻ.എം.കെ, ജോയി പതിക്കൽ, മിനി നാരായണൻകുട്ടി, മിനി ജോയി, ഉഷാദേവി
സെക്രട്ടറി ബി.സുധീർ, അസി. എൻജിനിയർ വി.ഡി.വിനോദ് എന്നിവർ പങ്കെടുത്തു.