fest

കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പന്തൽ കാൽനാട്ടുകർമ്മം എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ വൈറ്റില ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭുവനാത്മാനന്ദ മഹാരാജ് നിർവഹിച്ചു. ചടങ്ങിൽ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, കെ.എൽ. മോഹനവർമ്മ, ഡോ.എം.സി. ദിലീപ് കുമാർ, കെ.ആർ. നമ്പ്യാർ, ഇ.എൻ. നന്ദകുമാർ, ഇ.എം. ഹരിദാസ്, ഡോഗോപിനാഥ് പനങ്ങാട്, അഡ്വ. എം. ശശിശങ്കർ, ജി. കെ. പിള്ള, ലിജി ഭരത്ത്, ഡോ.ശാലിനി അജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ ഒന്നുമുതൽ 10 വരെയാണ് പുസ്തകോത്സവം.