മൂവാറ്റുപുഴ: കായനാട് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ മോഷണം. പള്ളിക്കകത്തെ ഭണ്ഡാരങ്ങളിലെ നാണയം മോഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. പള്ളിയുടെ ഒരു വശത്തെ വാതിൽ തകർത്ത് അകത്ത് കടന്ന് ഭണ്ഡാരം കുത്തിതുറന്നാണ് മോഷണം. പള്ളി വികാരിയുടെ മുറിയുടെ വാതിലും തകർത്തിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.