kpms

തൃപ്പൂണിത്തുറ: കെ.പി.എം.എസിന്റെ സുവർണ്ണ ജൂബിലി സമാപനത്തിന്റെ ഭാഗമായി കോഴിക്കോട് നടത്തുന്ന മലബാർ സംഗമത്തിന് മുന്നോടിയായി തൃപ്പൂണിത്തുറ യൂണിയൻ സംഘടിപ്പിച്ച സാംസ്ക്കാരിക കൂട്ടായ്മയായ 'സുവർണ്ണഗാഥ" ഇന്ദിരാ പ്രിയദർശിനി ലായം കൂത്തമ്പലത്തിൽ കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് കെ.എം.സുരേഷ് അദ്ധ്യക്ഷത വഹിച്ചു, നഗരസഭാ അദ്ധ്യക്ഷ രമ സന്തോഷ് മുഖ്യാതിഥിയായിരുന്നു എം.കെ.രവീന്ദ്രനാഥ് മുഖ്യപ്രഭാക്ഷണം നടത്തി, സെക്രട്ടറി ബൈജു.എ.വി സ്വാഗതം പറഞ്ഞു. പി.കെ.രാജേഷ്, എൻ.കെ.ശശികുമാർ, സി.ജി.പ്രകാശ്, ഐ.കെ.രവീന്ദ്രൻ, സുരേഷ് എടമ്പാടം എന്നിവർ പ്രസംഗിച്ചു.