
തൃപ്ലണിത്തുറ: പൂർണ്ണത്രയീശ സംഗീതസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സംഗീതസമന്വയം ശ്രദ്ധേയമായി. ഡോ. രഞ്ജിനി കോടമ്പള്ളി കർണാടക സംഗീതത്തിലും മീര രാംമോഹൻ കഥകളി സംഗീതത്തിലും മിഴിവുകാട്ടി. ബിന്ദു കെ. ഷേണായ് വയലിൻ, ചേർത്തല കെ.വി. സച്ചിത് മൃദംഗം, പനമറ്റം അരുൺ ഗഞ്ചിറ, ഗോപീകൃഷ്ണൻ തമ്പുരാൻ ചെണ്ട, ആർ.എൽ.വി ജിതിൻ തുടങ്ങിയവർ അകമ്പടിയായി. കളിക്കോട്ടയിലാണ് ഈ സമന്വയം നടന്നത്.