
ആലുവ: പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഏപ്രിൽ 29ന് കൊച്ചി സിറ്റി, എറണാകുളം റൂറൽ എന്നീ ജില്ലകളിലെ പരാതികളിൽ ഒൺലൈൻ അദാലത്ത് നടത്തും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 11. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നമ്പർ: 9497900243. എസ്.പി.സി ടോക്സ് വിത്ത് കോപ്സ് എന്ന് നാമകരണം ചെയ്ത പരിപാടിയിൽ സർവ്വീസിൽ ഉള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സർവ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നൽകാം.