കുറുപ്പംപടി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുടക്കുഴ ഗ്രാമപഞ്ചായത്തിൽ കൃഷിഭവൻ മുഖേന നേന്ത്രവാഴ കണ്ണുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ.മാത്യു അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ജോസ്.എ.പോൾ, വൽസ വേലായുധൻ, അനാമിക ശിവൻ, രജിത ജയ്മോൻ, ഡോളി ബാബു, കൃഷി ഓഫീസർ അജ്ഞന, കൃഷി അസിസ്റ്റന്റ് ബിനോയി, പോൾ .കെ.പോൾ എന്നിവർ പ്രസംഗിച്ചു.