കൂത്താട്ടുകുളം: താലൂക്കിലെ മികച്ച ലൈബ്രറി പ്രവർത്തകനായി കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാല പ്രസിഡന്റ്‌ സി.എൻ. പ്രഭകുമാർ തിരഞ്ഞെടുക്കപ്പെട്ടു. മൂവാറ്റുപുഴയിൽ നടന്ന ചടങ്ങിൽ, പ്രശസ്തി പത്രവും ഫലകവും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി.കെ.സോമനിൽ നിന്ന് ഏറ്റുവാങ്ങി. നഗരസഭ ലൈബ്രറി നേതൃസമിതി കൺവീനറും താലൂക്ക് സമിതി അംഗവുമാണ്. 20 വർഷമായി ഗ്രന്ഥശാല പ്രസിഡന്റാണ്. സ്കൂൾ കുട്ടികൾക്ക് വായനാ ശീലം ഉണ്ടാക്കാൻ വായനക്കുറിപ്പുകൾ ശേഖരിക്കുന്ന പദ്ധതി, വായനശാലയെ വായനക്കാരിലേക്ക് എത്തിക്കുന്ന വിവിധ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം.