കുറുപ്പംപടി: പെട്രോൾ, ഡീസൽ, ഗ്യാസ് വിലവർദ്ധനവിനെതിരെ നടത്തുന്ന പൊതുപണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ മുടക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ കമ്മിറ്റിയംഗം സതീഷ് കുമാർ.പി.എൻ.അദ്ധ്യക്ഷനായി. ബിജു കീച്ചേരിൽ, പി.പി.ശിവരാജൻ, രാജപ്പൻ.ടി.കെ, എൻ.പി.രാജീവ്, ലതീഷ്, ബിജു ,കെ.വി.അനിൽ, ഷാജി, എൽദോ പള്ളിപ്പാട് എന്നിവർ പ്രസംഗിച്ചു.