
കൊച്ചി: ഏപ്രിൽ ഒന്നു മുതൽ മരുന്നുകളുടെ വില ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടി വർദ്ധിപ്പിച്ചെങ്കിലും
സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾ 13 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ഇൻസുലിന് 20-24 ശതമാനം ഡിസ്കൗണ്ടുണ്ട്.നിലവിലെ വിലയിൽ പത്തു ശതമാനം വർദ്ധനയാണ് അതോറിട്ടി വരുത്തിയത്.
മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡ് ഉടമകൾക്ക് 25 ശതമാനം ഡിസ്കൗണ്ട് നൽകുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സഞ്ജീബ്കുമാർ പട്ജോഷി അറിയിച്ചു. സപ്ലൈകോയ്ക്ക് സംസ്ഥാനത്ത് 96 മെഡിക്കൽ സ്റ്റോറുകളും അഞ്ച് മേഖലാമെഡിസിൻ ഡിപ്പോകളുമുണ്ട്.