മൂവാറ്റുപുഴ: മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് മെമ്പർ റിലീഫ് ഫണ്ടിൽ നിന്നുള്ള ധനസഹായം വിതരണം ചെയ്തു. 63 അസുഖബാധിതരായ അംഗങ്ങൾക്കായി 12,35,000 രൂപ സർക്കാരിൽ നിന്നും അനുവദിച്ചതാണ് വിതരണം ചെയ്തത്. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭരണസമിതിയംഗം പി.ബി. അജിത്കുമാർ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ പി.വി. ജോയി അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർമാരായ സി.കെ.സോമൻ, സാബു ജോസഫ്, ബാങ്ക് സി.ഇ.ഒ ജോസ് കെ.പീറ്റർ എന്നിവർ പങ്കെടുത്തു.