അങ്കമാലി: അഞ്ചു പഞ്ചായത്തുകളിലായി 820 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന പാലിശ്ശേരി ഗവൺമെന്റ് സ്കൂളിലെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക അനുവദിക്കണമെന്നഭ്യത്ഥിച്ച് മന്ത്രിക്ക് നിവേദനം നൽകി. സ്കൂളിൽ 4.86 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടക്കുകയാണ്. എന്നാൽ സ്കൂളിന്റെ മാസ്റ്റർ പ്ലാൻ അനുസരിച്ച് കെട്ടിടങ്ങളുടെ പൂർത്തീകരണത്തിന് തുക തികയുകയില്ല. സി.പി.എം.അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ. കെ. കെ. ഷിബുവിന്റെ നേതൃത്വത്തിൽ പി.ടി.എ പ്രസിഡന്റ് കെ.കെ.മുരളി, സി.പി.എം കറുകുറ്റി ലോക്കൽ സെക്രട്ടറി കെ.കെ. ഗോപി, കെ.പി അനീഷ് എന്നിവർ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്ക് നിവേദനം നൽകി. നിവേദനം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു.