കോലഞ്ചേരി: ഐരാപുരം സർവ്വീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് കെ. ത്യാഗരാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എൻ.തോമസ്, ബോർഡ് അംഗങ്ങളായ സി.ആർ.വിജയൻ നായർ, കെ.എം.ഉമ്മർ, റോയി പോൾ, കെ.ചെല്ലപ്പൻ, ടി.കെ.ജോയി, സെലീന പൗലോസ്, സിജി മത്തായി, ബിജി സാജു സെക്രട്ടറി ഇൻ ചാർജ്ജ് എ.അർച്ചന തുടങ്ങിയവർ സംസാരിച്ചു.