കോലഞ്ചേരി: സംസ്ഥാന പഞ്ചഗുസ്തി മത്സരങ്ങൾ എം.എൽ.എമാർ തമ്മിലുള്ള പഞ്ചഗുസ്തി മത്സരത്തോ‌ടെ കോലഞ്ചേരിയിൽ തുടങ്ങി. അഡ്വ.പി.വി. ശ്രീനിജിൻ, അൻവർസാദത്ത് എന്നിവർ തമ്മിൽ പഞ്ചുപിടിച്ച് ഉദ്ഘാടനം ചെയ്തു. ജോജി എളൂർ, ഷാജിമോൻ വട്ടേക്കാട്, മനോജ് കോക്കാട്ട്, എ. പ്രഭാകരൻ, ജോഷി ഫ്രാൻസിസ്, ജയ്‌മോൻ, പി.എസ്. സുമൻ, ജോർജ് ഇടപ്പരത്തി തുടങ്ങിയവർ സംസാരിച്ചു.