അങ്കമാലി: കറുകുറ്റി പഞ്ചായത്തിൽ 10-ാം വാർഡിൽ മൂന്നാംപറമ്പ് മഹാത്മാ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജോ പോൾ അദ്ധ്യക്ഷത വഹിച്ചു. 2021 - 22 സാമ്പത്തിക വാർഷിക പദ്ധതിയിൽപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസി പോൾ, പഞ്ചായത്തംഗം കെ.പി. അയ്യപ്പൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ആന്റണി, ജോസ് വർഗീസ്, നൈജു ദേവസ്സി, ജോസ് വടക്കൻ, ജോസ് ചക്യേത്ത്, ഡൈയ്സൻ കോയിക്കര എന്നിവർ പ്രസംഗിച്ചു.