മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ പുഴയോരനടപ്പാത സാമൂഹ്യവിരുദ്ധർ ഇരുട്ടിലാക്കിയതോടെ പ്രഭാത സായാഹ്ന നടത്തക്കാർ പ്രതിസന്ധിയിൽ. നടപ്പാതയിലെ വഴിവിളക്കുകളിലേക്ക് വൈദ്യുതി സപ്ലെ ചെയ്യുന്നതിനായി കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുള്ള മീറ്റർബോക്സിൽനിന്ന് മീറ്റർ വലിച്ചിളക്കിയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. നടപ്പാതയിൽ ഇരുട്ടായതോടെ മലമൂത്രവിസർജനത്തിനായും ഇവിടേക്ക് ആളുകളെത്തുന്നുണ്ട്.
പുഴയോര നടപ്പാതയുടെ തുടർപരിപാലനം ഉറപ്പുവരുത്തി പാതയെ സാമൂഹ്യവിരുദ്ധരിൽനിന്ന് മോചിപ്പിച്ച് പ്രഭാത സായാഹ്ന നടത്തക്കാർക്കും വിനോദത്തിനായി എത്തുന്നവർക്കും സൗകര്യമൊരുക്കികൊടുക്കുന്നതിന് നടപടി സ്വീകരിക്കാൻ നഗരസഭ തയ്യാറാകണമെന്ന് സാമൂഹ്യപ്രവർത്തകനായ പ്രമോദ് കുമാർ മംഗലത്ത് ആവശ്യപ്പെട്ടു.