കൂത്താട്ടുകുളം: ശ്രീനാരായണ ധർമ്മ പരിപാലനയോഗം 869 ഒലിയപ്പുറം ശാഖയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യുണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി സി.പി.സത്യൻ മുഖ്യപ്രഭാഷണവും യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.അജിമോൻ സംഘടനാ സന്ദേശവും നൽകി. യൂണിയൻ കൗൺസിലറും ശാഖാ ചെയർമാനുമായ ഡി.സാജു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മുൻ യോഗം ഡയറക്ടർ ബോർഡ് അംഗം വി.കെ.കമലാസനൻ, യൂണിയൻ കൗൺസിലർ എം.പി.ദിവാകരൻ, ശാഖാ ഭരണസമിതി അംഗങ്ങളായ എ.വി.ചന്ദ്രൻ, എം.എൻ രാജു, ഓമനക്കുട്ടൻ, എം.എൻ.രാജീവ്, ദീപാ ഷാജി, സന്തോഷ് എന്നിവർ സംസാരിച്ചു. ശാഖാ വൈസ് ചെയർമാൻ എം.എ.വിജയൻ സ്വാഗതവും കൺവീനർ കെ.രാമൻ നന്ദിയും പറഞ്ഞു.