മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനിയിൽ നടന്നുവരുന്ന പുഷ്പ,ഫലസസ്യ പ്രദർശനം മൂവാറ്റുപുഴ ഫ്ലവർ ഷോയുടെ പ്രവർത്തന സമയം മാറ്റി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 9 വരെയാകും പ്രവേശന സമയം. മേളയിൽ പ്രദർശിപ്പിച്ചു വരുന്ന വൈവിദ്ധ്യമാർന്ന ചെടികളും ഫലവൃക്ഷ തൈകളും 30ന് രാവിലെ 7 മുതൽ മിതമായ നിരക്കിൽ വിറ്റഴിക്കും. പുഷ്പ മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുളള വിപുലമായ കൺസ്യൂമർ സ്റ്റാളുകളും വൈകിട്ട് 4 മുതൽ തുറക്കും.