
കൊച്ചി: കെ.എസ്.ആർ.ടി.സിയെ സർക്കാർ വകുപ്പാക്കി പൊതുഗതാഗതവും ജീവനക്കാരെയും സംരക്ഷിക്കണമെന്ന് കെ.എസ്.ആർ.ടി.സി എംപ്ളോയീസ് സംഘ് ആവശ്യപ്പെട്ടു. പുതിയ ബസുകൾ നൽകാതെയും പഴയവ നിരത്തിലിറക്കാൻ സഹായിക്കാതെയും പൊതുമേഖലാ സ്ഥാപനത്തെ തകർച്ചയിലേക്ക് നയിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എസ്.സബിൻ, ജോയിന്റ് സെക്രട്ടറി മനേഷ്, മേഖലാ സെക്രട്ടറി പി.വി.റെജിമോൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എൻ.കെ.ബൈജുമോൻ (പ്രസിഡന്റ് ), പി.കെ.സിബു (സെക്രട്ടറി), സി.എസ്.സുരേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.