മൂവാറ്റുപുഴ: ഉപാധികളില്ലാത്ത സ്‌നേഹമാണ് കുട്ടികൾ പകരുന്നതെന്നും അതിനാൽ തങ്ങളേക്കാൾ മികവുള്ളവരാണ് കുട്ടികളെന്ന് തിരിച്ചറിയുമ്പോഴാണ് അദ്ധ്യാപക ജീവിതം മഹത്തരമാകുന്നതെന്നും സർവ്വവിജ്ഞാന കോശം ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. മ്യൂസ് മേരി ജോർജ്ജ് പറഞ്ഞു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച സാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.മ്യൂസ്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ്ജ് ഉല്ലാസ്.ഡി അദ്ധ്യക്ഷത വഹിച്ചു. എഴുത്ത്, വായന, സാങ്കേതികവിദ്യ എന്ന വിഷയത്തിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ പി.എസ്.രാജേഷ് ക്ലാസ്സെടുത്തു. എച്ച്.എം.ഫോറം സെക്രട്ടറി എം.കെ.മുഹമ്മദ്, വിദ്യാരംഗം കോർഡിനേറ്റർ ജിമോൾ കെ.ജോർജ്, ജോയിന്റ് കോർഡിനേറ്റർ മനോജ് കെ.കെ. എന്നിവർ സംസാരിച്ചു.