purushothaman88

മൂവാറ്റുപുഴ: കിഴക്കൻ മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് വഹിച്ച നേതാക്കളിലൊരാളായ മൂവാറ്റുപുഴ കിഴക്കേക്കര പുത്തൻപുരയിൽ പി.കെ. പുരുഷോത്തമൻ പിള്ള (ഉത്തമൻ ചേട്ടൻ, 88) നിര്യാതനായി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് നിസ്വാർത്ഥ സേവനം നൽകിയ വ്യക്തി എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം കർഷക സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ, ദീർഘകാലം മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ചെയർമാൻ, സി.പി.എം മൂവാറ്റുപുഴ ലോക്കൽ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: വി.എസ്. വിജയലക്ഷ്മി. മക്കൾ: ബിന്ദു, ബിജു, സിന്ധു. മരുമക്കൾ: ബിന്ദു (മൂവാറ്റുപുഴ നിർമ്മല നഴ്‌സിംഗ് സ്‌കൂൾ), രാജു, പരേതനായ രാജീവ്. സംസ്‌കാരം നടത്തി.