
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ ഗൃഹസമ്പർക്ക പരിപാടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കടവന്ത്രയിൽ ബൂത്ത് നമ്പർ 100, 102 എന്നിവിടങ്ങളിലെ വീടുകൾ സന്ദർശിച്ച് വ്യക്തികളുമായും സംഘടനാ നേതാക്കളുമായി ആശയവിനിമയം നടത്തി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, കടവന്ത്ര ഏരിയാ പ്രസിഡന്റ് ജോസഫ് കെ.ജെ., ഏരിയാ ജനറൽ സെക്രട്ടറി നെൽസൺ, ഏരിയാ സെക്രട്ടറി പ്രിയേഷ്, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി സ്‌മിത മേനോൻ, മണ്ഡലം വൈസ് പ്രസിഡന്റ് സ്‌മിതാ രാജേഷ് എന്നിവർ പങ്കെടുത്തു.