
തൃക്കാക്കര: ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാ സഹായ പദ്ധതിയിൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത്. നിലവിൽ സഹായം ലഭിക്കുന്നവർക്കുള്ള ആനുകൂല്യം തുടരുമെന്നും അവർ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നും പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഏപ്രിൽ പത്തിന് മുമ്പായി അപേക്ഷിക്കണം. സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് നടത്തുന്ന രോഗിക്ക് ഒരു ഡയാലിസിസിന് 1000 രൂപ വീതം പ്രതിമാസം നാല് തവണത്തേക്ക് 4000 രൂപ ലഭിക്കും. ഒരു രോഗിക്ക് വർഷം 48000 രൂപയ്ക്കാണ് അർഹത. പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് നൽകേണ്ടത്. വിവരങ്ങൾക്ക് ജില്ലാ പഞ്ചായത്ത് അംഗങ്ങളെ ബന്ധപ്പെടാം.