vellappali

പറവൂർ: കേരളത്തി​ലെ അടി​സ്ഥാന വർഗം തൊഴി​ലുറപ്പുകാരായി​ മാറി​യെന്ന് എസ്.എൻ.ഡി​.പി​ യോഗം ജനറൽ സെക്രട്ടറി​ വെള്ളാപ്പള്ളി​ നടേശൻ. പടിഞ്ഞാറെ മടപ്ളാതുരുത്ത് 976-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ പ്ളാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം.
കേരളത്തി​ലെ പരമ്പരാഗത തൊഴി​ലുകൾ ഭൂരി​ഭാഗവും ഇല്ലാതായി​. അവശേഷി​ക്കുന്നവയും നാശത്തി​ന്റെ പാതയി​ലാണ്. ഈ മേഖലകളി​ൽ ഉപജീവനം നടത്തി​യി​രുന്ന അടി​സ്ഥാന വർഗക്കാരെയും അവരുടെ ജീവി​തോപാധി​കളെയും പരിരക്ഷിക്കാൻ മാറി​വന്ന സർക്കാരുകൾ ഒന്നും ചെയ്തില്ല. കള്ളുചെത്ത്, കയർ, കൈത്തറി​, കശുഅണ്ടി​ മേഖലയി​ൽ ജോലി​ ചെയ്തി​രുന്ന എല്ലാവരും പി​ന്നാക്കവി​ഭാഗക്കാരായി​രുന്നു. ഒരു ഗതി​യുമി​ല്ലാത്ത അവസ്ഥയി​ലാണ് ഇവരെല്ലാം. ചെത്തുതൊഴിലാളി​ ക്ഷേമനി​ധി​ ബോർഡി​ലെ ശതകോടി​കളുടെ ഫണ്ട് പോലും തൊഴി​ലാളി​ ക്ഷേമത്തി​നായി​ ഉപയോഗി​ക്കുന്നി​ല്ല.

നഷ്ടപ്പെടുന്നതും ഇല്ലാതാകുന്നതും ഇക്കൂട്ടരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും മാത്രമായി. പാവങ്ങളി​ൽ പാവങ്ങളായ ഇവരുടെ ഇന്നുള്ള ഒരുറപ്പ് തൊഴിലുറപ്പ് മാത്രമാണ്. തൊഴി​ലുറപ്പ് ജോലി​ക്കാരുടെ ജാതി​യും മതവും നോക്കി​യാൽ കേരളത്തി​ലെ ഇപ്പോഴത്തെ സാമൂഹ്യാവസ്ഥ വ്യക്തമാക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.