ആലങ്ങാട്: ടാറ്റാ മോട്ടോഴ്സിന്റെ കൊമേഴ്ഷ്യൽ വാഹന ഡീലറായി പോപ്പുലർ മെഗാ മോട്ടോഴ്സിന്റെ രജത ജൂബിലിയോടനുബന്ധിച്ച് ഭാരവാഹന ഡ്രൈവർമാരുടെ മക്കളിൽ 2020-21 അദ്ധ്യയന വർഷം എസ്.എസ്.എൽ.സി. പാസായവർക്ക് തുടർപഠനത്തിനു സ്‌കോളർഷിപ്പ് വിതരണം ചെയ്തു. മന്ത്രി പി. രാജീവ് വിതരണോദ്ഘാടനം നിർവഹിച്ചു. പോപ്പുലർ മെഗാ മേട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടർ നവീൻ ഫിലിപ്പ് അദ്ധ്യക്ഷനായി. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, ടാറ്റാ മോട്ടോർഴ്‌സ് കേരള ഹെഡ് വിജയ് എന്നിവർ പ്രസംഗിച്ചു. 200 ൽപ്പരം വിദ്യാർത്ഥികൾ സ്കോർളർഷിപ്പിന് അർഹരായി.