
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതാംഗമായ ഫാ. ജോസഫ് പാറപ്പുറം (69) നിര്യാതനായി. സംസ്കാരം 31 ന് 3 ന് ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ.
മഞ്ഞപ്ര, തൃപ്പൂണിത്തുറ, ഇടപ്പള്ളി പള്ളികളിൽ അസിസ്റ്റന്റ് വികാരിയായും പ്രസന്നപുരം, പട്ടണം, നീണ്ടൂർ, കുന്നുംപുറം, ചമ്പന്നൂർ സൗത്ത്, മാടക്കൽ, ചേന്നമംഗലം, മാതാനഗർ, ചേരാനല്ലൂർ ഈസ്റ്റ്, ചെങ്ങമനാട്, ബസ്ലേഹം, തൈക്കാട്ടുശ്ശേരി, ചമ്പന്നൂർ നോർത്ത് ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആമ്പല്ലൂർ പാറപ്പുറം പരേതരായ ഫ്രാൻസിസും ഏലിയാക്കുട്ടിയുമാണ് മാതാപിതാക്കൾ.