കളമശേരി: സാക്ഷരതാ മിഷൻ കളമശേരി നഗരസഭയിൽ പത്താംതരം ഹയർസെക്കൻഡറി തുല്യതാ പഠിതാക്കൾക്കുള്ള വിജയോത്സവം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പഠിതാക്കൾക്കുള്ള ഉപഹാരവും നൽകി. നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ അദ്ധ്യക്ഷയായി, സാക്ഷരതാ മിഷൻ ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റർ കെ. എം സുബൈദ, കൗൺസിലർമാരായ കെ.എ അൻവർ , റഫീഖ് മരയ്ക്കാർ പിയൂഷ് ഫെലിക്സ്, സലിം പതുവനാ സാക്ഷരതാ പ്രവർത്തകനായ ബഷീർ ഇടപ്പള്ളി, സാക്ഷരതാ പ്രേരക്മാരായ ശാന്ത മോഹനൻ, രേണുക കെ ടി, സരള സുഭാഷ്, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഡാലിയ സുനിൽ, സെന്റർ കോഓഡിനേറ്റർ ബിന്ദു റോയ് തുടങ്ങിയവർ പങ്കെടുത്തു