fre

തൃപ്പൂണിത്തുറ: തെക്കുംഭാഗം വലിയതറ അനുഗ്രഹ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസിന്റെ സഹകരണത്തോടു കൂടി ഗാർഹിക സുരക്ഷയെക്കുറിച്ച് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസുകൾ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ എം.ബി. അനില ഉദ്ഘാനം ചെയ്തു. കെ.ജി. വിദ്യ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഫയർ ഓഫീസർ ശംഭു നമ്പൂതിരി, ഫയർ റെസ്ക്യൂ ഓഫിസർ അരുൺ ഐസക്, വി.വിനീഷ്, സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ കെ.എൽ. വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി. കെ.എസ്. ശ്രീജ സ്വാഗതവും വിനീത സുരേഷ് നന്ദിയും പറഞ്ഞു.