തൃക്കാരിയൂർ: കരുമച്ചേരിൽ കാഞ്ഞിരക്കാട്ടിൽ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ ബ്ളാവേലി വായനയും സർപ്പം പാട്ടും നടത്തി. കുടുംബത്തിലെ സർപ്പപ്രീതിക്കൊപ്പം, കാവുകളും കുളങ്ങളും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം പുതുതലമുറയ്ക്ക് മനസ്സിലാക്കാൻ സർപ്പംപാട്ടും, പണ്ട് കാലങ്ങളിൽ കുടുംബങ്ങളിൽ വന്ന് പാടിയിരുന്നതും അന്യംനിന്ന് പോകുന്നതുമായ ബ്ളാവേലി വായന എന്ന ആചാരത്തെ കുറിച്ച് പുതുതലമുറയ്ക്ക് മനസ്സിലാക്കാനും ഇത് കൊണ്ട് സാധിച്ചു എന്ന് കുടുംബയോഗം സെക്രട്ടറി മനോജ് കാവനാൽ അറിയിച്ചു.