കൊച്ചി: ഉപഭോക്തൃ സംസ്കാരത്തിൽ മാറ്റം വരുത്താൻ ശക്തമായ ബോധവത്കരണം അനിവാര്യമാണെന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് കേരള പതിനൊന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. ദുരഭിമാനമാനമാണ് പല പ്രശ്‌നങ്ങൾക്കും മൂലകാരണം. ഇതിന്റെ ഫലമായി ആത്മഹത്യ വർദ്ധിക്കുന്നു. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പരസ്യങ്ങൾ കർശനമായി നിയന്ത്രിക്കണം. ഉപഭോക്താവിനെ വഞ്ചിതരാക്കുന്ന സ്ഥിതി ജനം തിരിച്ചറിയണമെന്നും ഉപഭോകൃത സംസ്‌കാരത്തിലേക്ക് മലയാളിയെ മടക്കികൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ കുരുവിള മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള മുഖ്യാഥിതി ആയിരുന്നു. തുടർന്ന് നടന്ന ഉപഭോക്തൃ സെമിനാർ ടി. ജെ. വിനോദ് എം എൽ എ ഉദ്ഘാടനം ചെയ്തു.