vac

പെരുമ്പാവൂർ: അസ്തമയ സൂര്യനെ കണ്ണിമചിമ്മാതെ കാണാവുന്ന അതിസുന്ദരസ്ഥലം! പുറമേ പ്രകൃതി മനോഹാര്യത ആസ്വദിച്ച് നടക്കാവുന്നയിടം. മൺറോഡിൽ സൈക്കിൾ സവാരി നടത്താം. അപൂർവ പക്ഷികളെ നിരീക്ഷിക്കാം. മീൻപിടിക്കാം. ഫോട്ടോഗ്രഫി പ്രിയർക്കും ഇവിടം സ്വർഗമാണ്.

പെരുമ്പാവൂർ നഗരത്തിനടുത്തെ കൂവപ്പടി പഞ്ചായത്തിലെ വിശാലമായ വാച്ചാൽ തണ്ണീർത്തടത്തിന്റെ വിശേഷങ്ങളാണിത്. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ കയറിക്കൂടാനുള്ള എല്ലാ യോഗ്യതയുമുണ്ടെങ്കിലും അധികൃതർ ഗൗനിക്കാത്തതിനാൽ സഞ്ചാരികളുടെ ശ്രദ്ധകിട്ടാതെ പോകുകയാണ്. തദ്ദേശവാസികൾ മാത്രമാണ് ഇപ്പോൾ ഇവിടെ എത്തുന്നത്.

''ചേരക്കൊക്കുകൾ ഉൾപ്പെടെ ഒട്ടേറെ പക്ഷികളുടെ പ്രിയകേന്ദ്രമാണ് വാച്ചാൽ പാടം. അധികൃതരുടെ ശ്രദ്ധപതിഞ്ഞാൽ ഇവിടം മികച്ച ടൂറിസം കേന്ദ്രമായി മാറും""

കെ.ഐ. എബിൻ,​

സഞ്ചാരി,​ എഴുത്തുകാരൻ