ഞാറയ്ക്കൽ: വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് നമ്മൾ ഉയർന്നു വരേണ്ടത് ആവശ്യമാണെന്നന്ന് പ്രൊഫ.എം.കെ.സാനു. കെ.പി.എം.എസ്സ് സുവർണ്ണ ജൂബിലി സമാപനത്തിന്റെ ഭാഗമായി വൈപ്പിൻ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറക്കൽ ലേബർ കോർണറിൽ നടത്തിയ സാംസ്‌കാരിക സംഗമം 'സുവർണഗാഥ" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി നിന്നുകൊണ്ട് സംഘടിതശക്തിയായി അദ്ദേഹത്തിന്റെ നിലപാടുകൾ മുറുകെപ്പിടിച്ച് നമ്മുടെ അവകാശങ്ങൾക്കു വേണ്ടി പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എൻ.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സിപ്പി പള്ളിപ്പുറം മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ജയശങ്കർ, ജില്ലാ പഞ്ചായത്തംഗം കെ.ജി.ഡോണോ, യൂണിയൻ സെക്രട്ടറി എൻ.ജി.രതീഷ്, ഖജാൻജി പി.കെ.സുഗുണൻ തുടങ്ങിയവർ സംസാരിച്ചു.