തോപ്പുംപടി: കോൺഗ്രസ് കൊച്ചി നിയോജക മണ്ഡലം ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. സൗത്ത് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശേരി അദ്ധ്യക്ഷത വഹിച്ചു. നോർത്ത് ബ്ളോക്ക് പ്രസിഡന്റ് പി. എച്ച്. നാസർ, യു.ഡി.എഫ്. ചെയർമാൻ ജോൺ പഴേരി ,ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.പി. ശിവദത്തൻ, കെ. എം. റഹിം, അജിത്ത് അമീർ ബാവ, കെ.കെ. കുഞ്ഞച്ചൻ, ആർ. ത്യാഗരാജൻ, യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷെബിൻ ജോർജ്, കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റണി കുരീഞ്ഞറ, ഡി.സി.സി അംഗം ഷൈനി മാത്യു, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷൈലാ തദ്ദേവുസ് എന്നിവർ സംസാരിച്ചു. കൊച്ചി നിയോജക മണ്ഡലത്തിൽ 50000 അംഗങ്ങളെ ചേർക്കാൻ യോഗം തീരുമാനിച്ചു.