മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ്ബിൽ വയോജന വേദി തുടങ്ങി. കവിയും സാംസ്കാരിക പ്രവർത്തകനുമായ കുമാർ കെ.മുടവൂർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കവി രമേശ് കണ്ടവത്തിന്റെ അക്ഷര പൂന്തേൻ എന്ന കവിതാസമാഹാരവും എം.എം കബീറിന്റെ ദ്രാവിഡം എന്ന പുസ്തകവും ലൈബ്രറിക്കായി സമർപ്പിച്ചു. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് ജേക്കബ് കുര്യൻ അദ്ധ്യക്ഷനായി. സെക്രട്ടറി സമദ് മുടവന സ്വാഗതം പറഞ്ഞു. പി.എ അബ്ദുൽ സമദ് പുസ്തകം പരിചയപ്പെടുത്തി. പായിപ്ര ദമനൻ, രമേശ് കണ്ടവത്ത്, എം.എം.കബീർ, എം.മുഹമ്മദ് വാരിക്കാട്ട്, പി.എ.മൈതീൻ, എ.എൻ മണി, പി.എം.അലിയാർ, പ്രീതാ ദിനേശ്, എന്നിവർ സംസാരിച്ചു. സാബു പീറ്റർ, ലിസൊമോൾ ജെസ്ലറ്റ് എന്നിവർ ചേർന്ന് അവതരിപ്പിച്ച കലാസന്ധ്യ ശ്രദ്ധേയമായി. ഷാജി ആരിക്കാപ്പിള്ളി നന്ദി പറഞ്ഞു.