ആലുവ: പക്ഷികൾക്ക് ദാഹജലം നൽകുന്ന പദ്ധതിയുടെ പേരിൽ മൻകീ ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ച ശ്രീമൻ നാരായണന് അഭിനന്ദന പ്രവാഹം. ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ശ്രീമൻ നാരായണനെ വീട്ടിലെത്തി അഭിനന്ദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറി എസ്. സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു, സജീവ് കുമാർ, പി.സി. ബാബു എന്നിവരുൾപ്പെടെ നിരവധി പേരുണ്ടായിരുന്നു. മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉൾപ്പെടെ നിരവധി പ്രമുഖർ നേരിട്ടും ഫോണിലൂടെയും അഭിനന്ദിച്ചു.