കോതമംഗലം: കേരളീയ നവോത്ഥാനചരിത്രം പരിശോധിക്കുമ്പോൾ മഹാത്മാ അയ്യൻകാളിയുടെ പോരാട്ടങ്ങളെ വിസ്മരിക്കാൻ കഴിയില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. കെ.പി.എം.എസ് സുവർണജൂബിലി സമ്മേളനത്തിന്റെ വിളംബരമായി കോതമംഗലം യൂണിയൻ സംഘടിപ്പിച്ച സുവർണഗാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം, സീദി മുഹമ്മദ്, എനീഷ എൽദോസ്, യൂണിയൻ വൈസ് പ്രസിഡന്റ് ഗോപി നാടുകാണി, ഷൈജു അയ്യപ്പൻ, എ.ടി. ലൈജു, ശശി കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.