 
മുംബയ്: മുംബയ് ചെമ്പൂർ ശങ്കരാലയം ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് ആഘോഷത്തിന് ഭക്തി സാന്ദ്രമായ സമാപനം. ഞായറാഴ്ച്ചയായതിനാൽ ഇന്നലെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ഗണപതിഹോമം, അഷ്ടാഭിഷേകം, സ്വർണാഭിഷേകം എന്നിവ നടന്നു. തുടർന്ന് സൂര്യ ഗായത്രി നയിച്ച ഭക്തിഗാനസുധയുമുണ്ടായിരുന്നു. അഖില ഭാരതീയ അയ്യപ്പ പ്രചാരസഭ നാഷണൽ പ്രസിഡന്റ് കെ. അയ്യപ്പദാസ്, ഗായകൻ വീരമണി രാജു, അഡ്വ. സായി ദീപക്, പത്മപിള്ള, അരവിന്ദ് സുബ്രഹ്മണ്യൻ എന്നിവർക്ക് ട്രസ്റ്റ് അംഗത്വം നൽകി. യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് ജയന്ത് ലാപ്സിയ അദ്ധ്യക്ഷത വഹിച്ചു. റൗഷൽ ബാലാജി എം.പി, ഡോ. ചിദംബരം എന്നിവർ സംസാരിച്ചു. രാത്രി മഹാദീപാരാധനയ്ക്കു ശേഷം ഹരിവരാസനത്തോടെ ഉത്സവം സമാപിച്ചു.