കൊച്ചി: ട്രേഡ് യൂണിയനുകളുടെ ഐക്യവേദി ആഹ്വാനം ചെയ്തിട്ടുള്ള പണി മുടക്ക് വിജയിപ്പിക്കണമെന്ന് കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുക, നിർമ്മാണ തൊഴിലാളികളെ ഇ.എസ്.ഐ പരിധിയിൽപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ പണിമുടക്കിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മുഴുവൻ തൊഴിലാളികളും പണിമുടക്ക് വിജയിപ്പിക്കാൻ രംഗത്ത് ഇറങ്ങണമെന്ന് ജില്ലാ പ്രസിഡന്റ് കെ.ഒ. ഷാൻ, സെക്രട്ടറി സി.ടി. സുരേന്ദ്രൻ, ട്രഷറർ സി.കെ. രാജേന്ദ്രൻ എന്നിവർ അറിയിച്ചു.