മരട്: 105 വർഷം പൂർത്തിയാക്കിയ സേവന നിറവിൽ മരട് സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം നടന്നു. അംഗങ്ങൾക്ക് പരമാവധി ലാഭവിഹിതം നൽകുമെന്നും നെട്ടൂർ ഹൈവേ ശാഖയ്ക്ക് സ്ഥലവും കെട്ടിടവും ഉടൻ സാദ്ധ്യമാക്കുമെന്നും നിലവിലെ ക്ഷേമ പദ്ധതികൾ തുടരുമെന്നും പ്രസിഡന്റ്‌ വി. ജയകുമാർ അറിയിച്ചു. വൈസ് പ്രസിഡന്റ്‌ ടി.പി.ആന്റണി, സെക്രട്ടറി കെ.ജെ.ഉഷ തുടങ്ങിവർ പ്രസംഗിച്ചു