മരട്: നഗരസഭയിലെ 2021-22 സാമ്പത്തിക വർഷത്തെ പട്ടികജാതി വികസന പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, കൗൺസിലർമാരായ സി.ആർ.ഷാനവാസ്, ബേബി പോൾ, ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ് സൺ, എസ്.സി പ്രമോട്ടർമാരായ ഷൈബി, ബബിത, അൽക്ക എന്നിവർ സംസാരിച്ചു. പദ്ധതി പ്രകാരം താഴ്ന്ന വരുമാനമുള്ള 65 വയസിനു മുകളിലുള്ള 20 പേർക്കാണ് കട്ടിൽ വിതരണം ചെയ്തത്.