antony-raju
കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷന്റെ നേതൃത്വത്തിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്നുള്ള കുടുംബങ്ങളുടെ സംഗമത്തിന്റെയും ഫാമിലി കൺവൻഷന്റെയും പൊതുസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിൽ കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷന് വലിയ പങ്കുണ്ടെന്ന് മന്ത്രി ആന്റണി രാജു. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്നുള്ള കുടുംബങ്ങളുടെ സംഗമത്തിന്റെയും ഫാമിലി കൺവെൻഷന്റെയും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ആർ.എൽ.സി.സി പ്രസിഡന്റ് കൊച്ചി രൂപതാദ്ധ്യക്ഷൻ ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിച്ചു. കുടുംബമാസികയുടെ പ്രകാശനം പുനലൂർ രൂപതാദ്ധ്യക്ഷൻ സിൽവസ്റ്റർ പൊന്നുമുത്തൻ നിർവഹിച്ചു. ഹാൻഡ് ബുക്കിന്റെ പ്രകാശനം ഫാ. സ്റ്റീഫൻ ജെ പുന്നയ്ക്കൽ, ഫാ. ജോൺസൺ തൗണ്ടയിൽ എന്നിവർ നിർവഹിച്ചു. കണ്ണൂർ രൂപതാദ്ധ്യക്ഷൻ അലക്‌സ് വടക്കുംതല കുടുംബങ്ങളെ ആദരിച്ചു. ഫാമിലി കമ്മിഷൻ അസോസിയേറ്റ് സെക്രട്ടറി ഫാ. ജിജു പള്ളിപ്പറമ്പിൽ, പുനലൂർ രൂപത കുടുംബ
ശുശ്രൂഷ ഡയറക്ടർ ഫാ. സാം ഷൈൻ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം കമ്മിഷൻ ചെയർമാൻ ഫാ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. ജോസഫ് കാരിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ജെയിംസ് റാഫേൽ ആനാപറമ്പിൽ അനുഗ്രഹപ്രഭാഷണവും മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണവും നടത്തി. സെമിനാറിന് ഡോ. മാമൻ പി. ചെറിയാൻ നേതൃത്വം നൽകി. ദിവ്യബലിക്ക് തിരുവനന്തപുരം മെത്രാപോലിത്താ തോമസ് ജെ. നെറ്റോ മുഖ്യകാർമികത്വം വഹിച്ചു. ദമ്പതി സെമിനാർ കെ.സി.ബി.സി യുവജന കമ്മിഷൻ ചെയ‌ർമാൻ ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. ജെയിംസ് ആനാപറമ്പിൽ നേതൃത്വം നൽകി.