cpm
സി.പി. എം കിഴക്കേക്കര ഈസ്റ്റ് ബ്രാഞ്ച് നിർമ്മിച്ച് നൽകിയ കനിവ് ഭവനത്തിന്റെ താക്കോൽദാനം സി.പി. എം ജില്ലാ സെക്രട്ടറി സി .എൻ .മോഹനൻ നിർവ്വഹിക്കുന്നു.

മൂവാറ്റുപുഴ: സി.പി.എം കിഴക്കേക്കര ഈസ്റ്റ് ബ്രാഞ്ച് നിർമ്മിച്ച് നൽകിയ കനിവ് ഭവനത്തിന്റെ താക്കോൽദാനം സി.പി. എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നിർവഹിച്ചു.ആവോലി ലോക്കൽ കമ്മിറ്റിയിലെ കിഴക്കേക്കര കാഞ്ഞിരക്കാട്ട് കവലയ്ക്ക് സമീപം വേലക്കോട്ടുവീട്ടിൽ സുബൈദയ്ക്കാണ് കൈമാറിയത്. സി.പി.എം പ്രവർത്തകർ, അനുഭാവികൾ, നാട്ടുകാർ തുടങ്ങിയവരുടെ സഹായത്തോടെ ഏഴുലക്ഷംരൂപ മുടക്കിയാണ് വീട് നിർമ്മിച്ചത്. വീട് നിർമ്മാണത്തിന് വേണ്ടി സഹായവും അദ്ധ്വാനവും നൽകിയ ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് വോളന്റിയർമാരെയും അദ്ധ്യാപകരെയും സി.എൻ. മോഹനൻ ഉപഹാരം നൽകി ആദരിച്ചു. ബഷീർ കാഞ്ഞിരക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ, ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ലോക്കൽ സെക്രട്ടറി എം.ജെ. ഫ്രാൻസിസ്, ഏരിയാകമ്മിറ്റി അംഗങ്ങളായ വി.കെ. ഉമ്മർ, ഷാലി ജെയിൻ, സജി ജോർജ്, ബ്രാഞ്ച് സെക്രട്ടറി പി .എം. മൻസൂർ, വാർഡ് മെമ്പർ ശ്രീനിവേണു തുടങ്ങിയവർ സംസാരിച്ചു.