
മരട്: 102 വയസ് പിന്നിട്ട പഴമഠത്തിൽ വീട്ടിൽ വിരോണി വക്കച്ചനെ ജനശ്രീ മരട് മണ്ഡലത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. 14-ാം ഡിവിഷനിൽ വിരോണിയുടെ വീട്ടിലെത്തി കെ.ബാബു എം.എൽ.എ പൊന്നാട അണിയിച്ചു. ജനശ്രീ മരട് മണ്ഡലം ചെയർമാൻ ജോർജ് ആശാരിപ്പറമ്പ്, നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, സി.ഇ.വിജയൻ, നജീബ് താമരക്കുളം, ചന്ദ്രകലാധരൻ, ജോസഫ് ജോർജ്, ഷൈബിൻ പഴമഠത്തിൽ എന്നിവർ നേതൃത്വം നൽകി.