കൊച്ചി: സ്വകാര്യ ബസ് സമരം പിൻവലിച്ചെങ്കിലും ജില്ലയിൽ ഇന്നലെ അപൂർവം ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ഇന്നലെ ഞായറാഴ്ച ആയതിനാൽ യാത്രക്കാരുടെ കുറവും ജീവനക്കാരുടെ അഭാവവുമാണ് സർവീസ് മുടക്കാൻ കാരണം. ഇന്നും നാളെയും പണിമുടക്ക് ആയതിനാൽ ബുധൻ മുതലേ സർവീസ് പുന:രാരംഭിക്കൂ എന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യൻ പറഞ്ഞു.
ഇന്നും നാളെയും മെട്രോ സർവീസ് ഉണ്ടാകുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു.