അങ്കമാലി: സി.പി.എം തുറവൂർ ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ കനിവ് ഭവന നിർമ്മാണപദ്ധതിയുടെ ഭാഗമായി തുറവൂർ ശിവജിപുരത്തെ ബിനുവിന്റെ കുടുംബത്തിന് നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നിർവഹിച്ചു. സി.പി.എം അംഗങ്ങളിലും ബഹുജനങ്ങളിലുംനിന്ന് ലഭിച്ച നാലുലക്ഷത്തി എൺപത്തി ഒൻപതിനായിരം രൂപ ഉപയോഗിച്ചായിരുന്നു വീട് നിർമ്മാണം പൂർത്തീകരിച്ചത്. ലോക്കൽ സെക്രട്ടറി കെ.പി. രാജൻ അദ്ധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു മുഖ്യപ്രഭാഷണം നടത്തി. സി.കെ.സലിംകുമാർ, ജീമോൻ കുര്യൻ, എൻ.സി.പി ബ്ലോക്ക് പ്രസിഡന്റ് എൻ.കെ. രാജീവ്, പി.എൻ. ചെല്ലപ്പൻ, കെ.വൈ. വർഗീസ്, ജോസഫ് പാറേക്കാട്ടിൽ, വി.വി. സന്തോഷ്‌കുമാർ, മുൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എൻ.പി. രാജൻ, പി.കെ. ശിവൻ എന്നിവർ പ്രസംഗിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകിയ വി.പി. രാമകൃഷ്ണൻ, വി.എസ്. ഷാബു എന്നിവരെ ജില്ലാ സെക്രട്ടറി ആദരിച്ചു.