11

തൃക്കാക്കര: 1973ലെ സന്തോഷ് ട്രോഫി നേടി കേരളത്തിന്റെ അഭിമാനമായി മാറിയ താരങ്ങൾ മധുരിക്കും ഓർമ്മകൾ അയവിറക്കി വീണ്ടും ഒത്തുകൂടി. ദേവാനന്ദ്, മിത്രൻ, പ്രസന്നൻ, ബ്ലസി ജോർജ് എന്നിവരാണ് സ്പർശനം അർട്സിന്റെ 'കേരളവും സന്തോഷ് ട്രോഫിയും" എന്ന പ്രോഗ്രാമിന് വേണ്ടി ദേവാനന്ദിന്റെ തൃപ്പൂണിത്തുറയിലെ വസതിയിൽ ഒത്തുചേർന്നത്. അടുത്തമാസം മലപ്പുറം മഞ്ചേരിയിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ നേരിട്ട് കാണാനും ഇവരുണ്ടാകും.

സന്തോഷ് ട്രോഫിയിൽ ദേവാനന്ദ്, മിത്രൻ എന്നിവർ ഇടത് വലത് ഭാഗങ്ങളിലാണ് കളിച്ചിരുന്നത്. പ്രസനന്ൻ ലെഫ്റ്റ് വിംഗ് ബാക്കും ബ്ലസി ജോർജ് ഫോർവേഡ് പൊസിഷനിലുമായിരുന്നു.

പുതിയ സീസൺ ഐ.എസ്.എല്ലിനുളള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജഴ്സി 1973ലെ സന്തോഷ് ട്രോഫി കേരള ടീമിന് ആദരം അർപ്പിച്ചാണ് പുറത്തിറക്കിയത്. കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നൽകിയ സംഘമാണിത്. ഇവരോടുള്ള ആദരമായി എല്ലാ ജഴ്സിയിലും 1973 എന്ന് ആലേഖനം ചെയ്യും. ഇതണിഞ്ഞാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ എല്ലാ ഹോം മത്സരങ്ങളിലും ഇറങ്ങിയത്.