അങ്കമാലി: കറുകുറ്റി പഞ്ചായത്തിൽ പാറപ്പുറം ലിഫ്റ്റ് ഇറിഗേഷൻ പമ്പ് സെറ്റിന്റെ ഉദ്ഘാടനം റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 11, 12,13 വാർഡുകളിലെ മുന്നൂറിലധികം വീടുകളിലേക്ക് ഇതുവഴി വെള്ളംലഭിക്കും. വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ഷിജി ജോയി, റാണി പോളി, റോസി.പോൾ, ജിജോ പോൾ, മേരി ആന്റണി, കെ.പി. അയ്യപ്പൻ, മിനി ഡേവിസ് എന്നിവർ പ്രസംഗിച്ചു.