കളമശേരി: ഏലൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാതാളം ഷോപ്പിംഗ് കോംപ്ളക്സിലെ തർക്കത്തിലുള്ള കടമുറി തുറന്നതിനെതിരെ കുറ്റിക്കാട്ടുകര വട്ടംതിട്ടയിൽ വീട്ടിൽ വി.പി. മണി നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മാറ്റിവച്ചിട്ടുള്ള കടമുറി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ച് തർക്കവും കേസും ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ തീരുമാനമാകാതെ തുറന്നുകൊടുക്കരുതെന്നാണ് പരാതിക്കാരന്റെ ആവശ്യം. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗമാണ് മണി.